ദിലീപ് ഇനി ‘മര്യാദരാമനാകുന്നു’

തെലുങ്ക് ബ്ലോക്ക് ബസ്റ്ററായ ‘മര്യാദ രാമണ്ണ’യുടെ റീമേക്കായ ദിലീപ് നായകനാകുന്ന ‘മര്യാദരാമന്‍’ ഉടന്‍ ചിത്രീകരണമാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നവാഗതനായ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു ബിഗ്ബഡ്ജറ്റ് പ്രോജക്ടാണ്. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നറിയുന്നു. ഗ്രാഫിക്‌സിന് പ്രാധാന്യമുള്ള ചിത്രത്തിനായി പൊള്ളാച്ചിയില്‍ വന്‍മുതല്‍ മുടക്കില്‍ സെറ്റ് നിര്‍മ്മിക്കുന്നുവെന്നും സൂചനയുണ്ട്.

സിബി  ഉദയ് ടീമും ദിലീപും ഒന്നിക്കുന്ന ഇരുപതാമത്തെ സിനിമയാണ് മര്യാദരാമന്‍ എന്നതാണ് ഒരു പ്രത്യേകത. ഉദയപുരം സുല്‍ത്താന്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത്, സി ഐ ഡി മൂസ, റണ്‍വേ, വെട്ടം, കൊച്ചി രാജാവ്, ലയണ്‍, ചെസ്സ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, ജൂലായ് 4, ട്വന്റി20, കാര്യസ്ഥന്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, മായാമോഹിനി, മിസ്റ്റര്‍ മരുമകന്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത്, ശൃംഗാരവേലന്‍ എന്നിവയാണ് സിബി  ഉദയ് ടീം എഴുതിയ ദിലീപ് ചിത്രങ്ങള്‍.

അതേസമയം രാജാധിരാജയുടെ സംവിധായകനായ അജയ് വാസുദേവന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലും ദിലീപാണ് നായകന്‍. സിബിഉദയന്‍മാര്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്.

Top