നവാഗത സംവിധായനൊപ്പം ദിലീപും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജോണ്‍ പോള്‍ ആണ്. രാജേഷ് പിള്ള, സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്നു ജോണ്‍ പോള്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.
ചിത്രത്തില്‍ മുകേഷും വേഷമിടുന്നു. സായ്കുമാര്‍, ഇന്നസെന്റ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ടാകും. വിഷ്ണു വിജയനാണ് സംഗീതസംവിധായകന്‍.
രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ പാസഞ്ചറിലാണ് ദിലീപും ശ്രീനിവാസനും ഇതിനു മുമ്പ് തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണ് പാസഞ്ചര്‍


