ദക്ഷിണ കൊറിയയില്‍ മെര്‍സ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 179 ആയി

സിയൂള്‍: ദക്ഷിണ കൊറിയയെ ഭീതിയിലാഴ്ത്തി മെര്‍സ് കൂടുതല്‍ ആളുകളിലേക്കു പടരുന്നു. പുതുതായി നാലുപേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു മെര്‍സ് ബാധിച്ചവരുടെ സംഖ്യ 179 ആയതായി ബുധനാഴ്ച ദക്ഷിണ കൊറിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

മേയിലാണു മെര്‍സ് രോഗം രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രോഗം സ്ഥിരീകരിച്ച 67 പേര്‍ ആശുപത്രി വിട്ടു. സൗദിയില്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പു മെര്‍സ് ബാധിച്ചു നിരവധി പേര്‍ മരിച്ചിരുന്നു.

Top