ദക്ഷിണകൊറിയയില്‍ മെര്‍സ് രോഗബാധ; 700 സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചു

സിയൂള്‍: ദക്ഷിണകൊറിയയില്‍ മെര്‍സ് (മിഡില്‍ ഈസ്റ്റ് റസ്പിരേറ്ററി സിന്‍ഡ്രോം) രോഗബാധ പടരുന്നതിനാല്‍ 700 സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചു. ശ്വാസകോശസംബന്ധമായ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു രണ്ട്‌പേരാണ് ഇതുവരെ ദക്ഷിണകൊറിയയില്‍ മരിച്ചിട്ടുള്ളത്. വ്യാഴാഴ്ച അഞ്ചു പേരിലാണു രോഗം സ്ഥിരീകരിച്ചത്. രാജ്യത്തു മുഴുവനായി 35 പേരിലാണു രോഗം ബാധിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Top