തോല്‍വിയെക്കുറിച്ച് പാര്‍ട്ടി വിശദമായി പഠിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയകുമാറിന്റെ പരാജയത്തെക്കുറിച്ചു പാര്‍ട്ടി വിശദമായി പഠിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജാതി-മത ശക്തികളുടെ വിജയമാണു ശബരിനാഥിന്റെ വിജയമെന്നും കോടിയേരി പ്രതികരിച്ചു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണു യുഡിഎഫ് വോട്ടുകള്‍ പിടിച്ചത്. ജാതി-മത ശക്തികള്‍ ചേരിതിരിഞ്ഞു. ഇതൊരു മുന്നറിയിപ്പാണ്. ഇതിനെതിരെ കേരളം ജാഗ്രത പാലിക്കണമെന്നും കോടിയേരി പറഞ്ഞു.

Top