തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം

ൽഹി ; രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം. നേരത്തെ ഉണ്ടായിരുന്ന ഒൻപത് മണിക്കൂർ ജോലി എന്ന നിയമം മാറ്റി പന്ത്രണ്ട് മണിക്കൂർ ആക്കിയിരിക്കുകയാണ് ഇപ്പോൾ. പുതിയ നിയമം അഭിപ്രായ രൂപീകരണത്തിന് വീട്ടിരിക്കുകയാണ് കേന്ദ്രം.

ഒരു ദിവസത്തെ പ്രവർത്തി സമയം 12 മണിക്കൂർ ദീർഘിപ്പിക്കാമെന്നാണ് നിബന്ധന. എന്നാലും ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ഒരു തൊഴിലാളിയെയും ജോലി ചെയ്യിപ്പിക്കരുതെന്നും കരട് നിർദ്ദേശത്തിൽ പറയുന്നു. കരട് നിർദ്ദേശത്തിൽ പൊതുജനത്തിന് അഭിപ്രായം അറിയിക്കാൻ 45 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Top