ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ബോസ് ക്രൂരനാണോ, അല്ലെങ്കില്‍ കമ്പനിയുടെ നയങ്ങള്‍ മടുപ്പിക്കുന്നുണ്ടോ. അത് നേരിട്ട് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെ. എങ്കില്‍ ഇത്തരം ആളുകള്‍ക്കായി ഒരു മൊബൈല്‍ ആപ്ലികേഷന്‍ എത്തിയിരിക്കുന്നു. പേരാണ് രസകരം മെമ്മോ, അതേ കമ്പനി അതിന്റെ ജോലിക്കാരന് നല്‍കുന്ന വിശദീകരണം ആവശ്യപ്പെട്ടുള്ള കത്തിന്റെ അതേ പേര്.
ഇത് പ്രകാരം ഒരു കമ്പനിയിലെ ജോലിക്കാരന് അയാളുടെ ലിന്‍കിഡ് ഇന്‍ അക്കൗണ്ട് വഴിയോ കമ്പനി മെയില്‍ അക്കൗണ്ടുവച്ചോ പങ്കളിയാകാം. നിങ്ങളെ തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ നിങ്ങള്‍ റജിസ്ട്രര്‍ ചെയ്ത ഐഡി ഡിലീറ്റ് ചെയ്യും എന്നാണ് ആപ്പിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്.
തുടര്‍ന്ന് അനോണിമസായ ഒരു പേര് ഉപയോഗിച്ച് നിങ്ങളുടെ കമ്പനിയിലെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ക്ക് തുറന്ന് എഴുതാം. ഇത് പബ്ലിക്കായി പ്രൈവറ്റായും ചെയ്യാം. പബ്ലിക്ക് പോസ്റ്റുകള്‍ മറ്റ് ഉപയോക്താക്കളും കാണും. ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ പല അന്താരാഷ്ട്ര കമ്പനികളിലെ ജോലിക്കാരും ഇതില്‍ അംഗമായി കഴിഞ്ഞു. അമേരിക്കയില്‍ ഈ ആപ്പിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്.


