ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഫല്‍ഗാമിലുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കനത്ത മഴയ്ക്കിടെയാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ മരിച്ച രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ ലഭിച്ചെങ്കിലും അമ്മയെയും മറ്റൊരു കുട്ടിയെയും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരുമാണ് തെരച്ചിലിനു നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ കുറെദിവസങ്ങളായി തുടരുന്ന മഴയില്‍ വന്‍ നാശനഷ്ടമാണ് കശ്മീരില്‍ ഉണ്ടായിട്ടുള്ളത്. കുല്‍ഗാം ജില്ലയിലെ ദംഫാല്‍ ഹന്‍ജിപോര ഗ്രാമത്തില്‍ പ്രളയത്തില്‍പ്പെട്ടു പതിനഞ്ചോളം കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. മോശം കാലാവസ്ഥ കാരണം ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എങ്ങും എത്തിയിട്ടില്ല.


