തൃഷയ്ക്ക് പകരം നായികയായി കാതറീന്‍ ട്രീസ

സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തൃഷയ്ക്ക് പകരം കാതറീന്‍ ട്രീസ നായികയാകും. ചിത്രത്തില്‍ നിന്ന് തൃഷ പിന്മാറിയതോടെ ഈ വേഷം അവതരിപ്പിക്കാന്‍ അനുയോജ്യയായൊരു നായികയെ തേടി നടക്കുകയായിരുന്നു സംവിധായകന്‍.
രഞ്ജിത് സംവിധാനം ചെയ്ത മദ്രാസ് എന്ന ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ച കാതറിന്റെ പ്രകടനം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. വൈകാതെ ഈ വേഷം അവതരിപ്പിക്കാനുള്ള അവസരം കാതറീന് ലഭിച്ചു.

ചിമ്പു നായകനാകുന്ന ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തില്‍ നടി താപ്‌സിയാണ് മറ്റൊരു നായിക. വളരെ സ്‌റ്റൈലിഷ് ആയ വേഷമാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.

കമല്‍ ഹാസനും സുന്ദര്‍ സിയ്ക്കുമൊപ്പം ഓരോ ചിത്രങ്ങളില്‍ അഭിനയിക്കാനായി കരാറൊപ്പിട്ട തൃഷ ഡേറ്റ് പ്രശ്‌നം കാരണമാണ് ചിത്രത്തില്‍ നിന്നും പിന്മാറിയത്. അടുത്ത കുറച്ച് മാസങ്ങള്‍ക്കിടെ തൃഷ പിന്മാറുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്.

Top