തൃശൂര്‍ അനാഥാലയത്തില്‍ എട്ട് വയസുകാരന് കൊടിയ മര്‍ദ്ദനം

തൃശൂര്‍: തൃശൂര്‍ കൊരട്ടി മരിയപാലന സദനം അനാഥാലയത്തില്‍ എട്ട് വയസുകാരന് നേരെ കൊടിയ പീഡനം.

പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയില്‍ മൂന്ന് ആന്തരിക മുറിവുകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ കമ്പി പഴുപ്പിച്ച് വച്ചതിന്റെ പാടുകളും ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതിന്റെ മുറിവുകളും കണ്ടെത്തി.

അനാഥാല.ത്തിലെ വാര്‍ഡന്‍ ജസ്റ്റിനാണ് ഇത്തരത്തില്‍ പീഡിപ്പിച്ചതെന്ന് കുട്ടിയുടെ സഹേദരങ്ങള്‍ പറഞ്ഞു. ഇയാള്‍ മറ്റുകുട്ടികളെയും ഇത്തരത്തില്‍ മൃഗീയമായി മര്‍ദ്ദിക്കാറുണ്ടെന്നും സഹോദരങ്ങള്‍ പറഞ്ഞു.

Top