തൃണമൂല്‍ നേതാവിന്റെ സഹോദരന്‍ പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ചതായി പരാതി

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ സഹോദരന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ബംഗാളിലെ ദുര്‍ഗാപൂരിലാണ് സംഭവം. 11 കാരിയായ പെണ്‍കുട്ടിയെയാണ് തൃണമൂല്‍ നേതാവ് ബാബു മണ്ഡലിന്റെ സഹോദരന്‍ ഭോല മാനഭംഗപ്പെടുത്തിയത്.

വീടിനുസമീപത്തെ ജംഗ്ഷനില്‍ മറ്റു ബന്ധുക്കളെ കാത്തുനില്‍ക്കുമ്പോള്‍ പെണ്‍കുട്ടിയെ ഭോല തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഈസമയം ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പറയുന്നു. ഇയാള്‍ പെണ്‍കുട്ടിയെ മണ്ഡലിന്റെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കി. നിലവിളികേട്ട് സമീപവാസികള്‍ എത്തിയാണ് പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. നാട്ടുകാര്‍ ഭോലയെ കൈവെയ്ക്കുകയും ചെയ്തു. സംഘര്‍ഷം അറിഞ്ഞെത്തിയ പോലീസിന്റെ നേര്‍ക്കും നാട്ടുകാര്‍ തട്ടിക്കയറി. ഭോലയുടെ വീടിനുവെളിയിലുണ്ടായിരുന്ന ബൈക്ക് നാട്ടുകാര്‍ കത്തിക്കുകയും ചെയ്തു. ഭോലയെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ദുര്‍ഗാപൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top