അങ്കാര: തുര്‍ക്കിയില്‍ സ്‌ഫോടനത്തില്‍ 13 പൊലീസുകര്‍ കൊല്ലപ്പെട്ടു. പോലീസ് വാഹനം സ്‌ഫോടക വസ്തുവില്‍ കയറിയുണ്ടായ പൊട്ടിത്തെറിയിലാണ് പോലീസുകാര്‍ കൊല്ലപ്പെട്ടത്. ഹസാന്‍കോയ് ഗ്രാമത്തില്‍ വെച്ചാണ് പോലീസുകാര്‍ സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. ദിലുക്കു ബോര്‍ഡര്‍ ഗേറ്റിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു അപകടം.
കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സായുധ വിഭാഗം പാകിയ സ്‌ഫോടക വസ്തുവാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് കരുതുന്നു. ആഗസ്ത് 27നും പോലീസുകാര്‍ സഞ്ചരിച്ചിരുന്ന വാഹനം പി.കെ.കെ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായിരുന്നു.
ഹക്കാരിയില്‍ സമാനമായുണ്ടായ ഒരു സ്‌ഫോടനത്തില്‍ 16 തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോഴത്തെ അപകടം.


