അങ്കാറ: തുര്‍ക്കി സൈന്യത്തിന്റെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. തെക്കുകിഴക്കന്‍ പ്രദേശമായ മലാത്തിയയിലാണ് സംഭവമുണ്ടായത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്‌ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി ഇഫ്ക്കാന്‍ അലാ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു വിമാനങ്ങളുടെയും പൈലറ്റുമാരും കോ പൈലറ്റുമാരുമാണ് മരിച്ചത്.
തുര്‍ക്കിയില്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു


