തീവ്രവാദികള്‍ക്ക് നേരെ കൂട്ട ആക്രമണം: ഏഴോളം തീവ്രവാദികളെ വധിച്ചു

കെയ്‌റോ: വടക്കന്‍ സിനായില്‍ സുരക്ഷാസേന ഏഴു തീവ്രവാദികളെ വധിച്ചു. 15 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായും റിപ്പോട്ടുണ്ട്.

സിനായില്‍ പോലീസിനു നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയ അന്‍സാര്‍ ബയാത്ത് അല്‍ മക്ദീസ് എന്ന സംഘടനയില്‍പ്പെട്ട തീവ്രവാദികളെയാണ് സൈന്യം വധിച്ചിരിക്കുന്നത്.

വടക്കന്‍ സിനായില്‍ തീവ്രവാദികളുടെ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് തീവ്രവാദികളെ കൊലപ്പെടുത്തിയത്.

Top