തീവ്രവാദവും സമാധാന ചര്‍ച്ചയും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യയാണ് ഉപാദികള്‍ വയ്ക്കുന്നതെന്ന് ആരോപിച്ച പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസിന് ഇന്ത്യയുടെ മറുപടി. തീവ്രവാദവും സമാധാന ചര്‍ച്ചയും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ന്യൂഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ സ്ഥിരമായി ചര്‍ച്ചകള്‍ വഴി തെറ്റിച്ചിട്ടുണ്ടെന്ന് സുഷമ സ്വരാജ് പറഞ്ഞു. ചര്‍ച്ചയ്ക്കായി എ.ബി. വാജ്‌പേയ് 1999ല്‍ ലാഹോറില്‍ പോയി, പക്ഷെ പാക്കിസ്ഥാന്‍ തിരിച്ചു തന്നത് കാര്‍ഗില്‍ യുദ്ധമാണെന്നും സുഷമാ വ്യക്തമാക്കി.

ഇരുരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്നതെല്ലാം ഉഭയകക്ഷി ചര്‍ച്ചയല്ല. ദേശീയ ഉപദേഷ്ടാക്കളുടെ ചര്‍ച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആഗ്രഹിക്കുന്നില്ലെന്നും സുഷമ പറഞ്ഞു. കശ്മീര്‍ പ്രശ്‌നം മാത്രമല്ല ഇന്ത്യയുടെ വിഷയം. ഉഫാ കരാറുമായി ബന്ധപ്പെട്ട് ഇന്ത്യ പാക്കിസ്ഥാന്‍ ചര്‍ച്ചയില്‍ ഭീകരവാദമാണ് പ്രധാന വിഷയം. ഇതില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു.

Top