തിരുവനന്തപുരം: കാട്ടാക്കട പന്നിയോട് ഒലരിക്കടവില്‍ ടെമ്പോ ട്രാവലറും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ പതിനഞ്ച് കുട്ടികള്‍ക്ക് പരിക്ക്.
കളരിക്കാട് ചിന്താലയ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നാലു കുട്ടികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളുള്ള 11 കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


