തിരുവനന്തപുരം: ആലപ്പുഴ സായിയിലെ ആത്മഹത്യയ്ക്കു പിന്നാലെ തിരുവനന്തപുരം സായിയിലും ആത്മഹത്യാ ശ്രമം. കൈഞരമ്പു മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച അത്‌ലറ്റിക് താരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അത്‌ലറ്റിക് താരത്തെ കൈഞരമ്പു മുറിച്ച് അവശനിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടത്. സഹതാരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നു സായി അധികൃതരെത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുറിവു സാരമുള്ളതല്ലെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച രാത്രിയാണു താരം ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണു കരുതുന്നത്.


