തിരുവനന്തപുരം മരുതംകുഴിയില്‍ ബണ്ട് പൊട്ടി: 200 ഓളം വീടുകളില്‍ വെള്ളം കയറി

തിരുവനന്തപുരം: മരുതംകുഴിയില്‍ ബണ്ട് പൊട്ടി. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. കിള്ളിയാറിന്റെ കൈവഴിയില്‍ നിര്‍മിച്ചിരുന്ന താത്കാലിക ബണ്ടാണു പൊട്ടിയത്.
വെള്ളം റോഡിലേക്കും വീടുകളിലേക്കും ഇരച്ചുകയറി. 200ലേറെ വീടുകളിലേക്കു വെള്ളം കയറി. 700ഓളം കൂടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ പല വീടുകളും ഒറ്റപ്പെട്ട നിലയിലായി. വീടുകളുടെ രണ്ടാമത്തെ നിലവരെ വെള്ളത്തില്‍ മുങ്ങി. വൈദ്യുതിബന്ധവും തകരാറിലായി.

ഇന്നലെ രാത്രി പെയ്ത കനത്ത മഴയെത്തുടര്‍ന്നു കിള്ളിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. വന്‍ നാശനഷ്ടങ്ങള്‍ക്കു സാധ്യതയുണ്ടെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.

ദുരന്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ജല അതോറിറ്റിക്കാണെന്ന് തിരുവനന്തപുരം മേയര്‍ കെ ചന്ദ്രിക പറഞ്ഞു.

Top