തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകളില്‍ സംശയമുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് കെ.പി.എ. മജീദ്.
കമ്മീഷണറുടെ രാഷ്ട്രീയ പശ്ചാത്തലത്തെ ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. സിപിഎമ്മിന്റെ മുന്‍ പഞ്ചായത്ത് അംഗമായ കമ്മീഷണറുടെ, മനംമാറ്റത്തില്‍ സംശയമുണ്ട്. സമയത്ത് ഇലക്ഷന്‍ നടക്കണമെന്നാണ് മുസ്ലീം ലീഗിന്റെ നിലപാട്.
ഹൈക്കോടതിയുടേത് പ്രതീക്ഷിച്ച വിധിയാണ്. 2010ലെ വിഭജനപ്രകാരം നടക്കുമോയെന്ന് അറിയില്ല. മുനിസിപ്പാലിറ്റി വിഭജനം അംഗീകരിച്ച വിധിക്ക് ഇത് എതിരാവും. പഞ്ചായത്ത് രൂപീകരണം ലീഗിന്റെ മാത്രമായ തീരുമാനമല്ലെന്നും മജീദ് പറഞ്ഞു.


