തിങ്കളാഴ്ചവരെ കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്തു തിങ്കളാഴ്ച വരെ മഴ തുടരുമെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം. പടിഞ്ഞാറന്‍ തീരത്ത് അന്തരീക്ഷച്ചുഴി രൂപം കൊണ്ടതും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവുമാണു മഴക്കു കാരണം. അന്തരീക്ഷച്ചുഴിയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തേക്ക് അടുത്താല്‍ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴക്കും സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.

Top