താന്‍ നിരപരാധിയെന്ന് കെ.എം മാണി; രണ്ടു തരം നീതിയെന്നത് ജനങ്ങളുടെ അഭിപ്രായം

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ താന്‍ നിരപരാധിയെന്ന് കെ എം മാണി. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നും ഗൂഢാലോചനയുടെ ചുരുളഴിയുകയാണെന്നും മാണി പറഞ്ഞു. ബാര്‍കോഴയില്‍ കേസെടുത്തത് രണ്ടു തരം നീതിയെന്നത് ജനങ്ങളുടെ അഭിപ്രായമാണ്. നിയമപരമായും ധാര്‍മ്മികപരമായും കേസെടുക്കരുതായിരുന്നെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചേദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം.

ഇരട്ടത്താപ്പാണോയെന്ന് ജനങ്ങള്‍ തീരുമനിക്കട്ടേയെന്നും തനിക്ക് പരാതിയും പരിഭവവുമില്ലെന്നും മാണി വ്യക്തമാക്കി. മറ്റ് മന്ത്രി മാര്‍ക്കെതിരെ കേസെടുക്കണെന്ന് പറയില്ല. പുറത്തു പറയേണ്ടത് പറയേണ്ട സമയത്ത് പറയും ധനമന്ത്രി പറഞ്ഞു.

Top