തസ്ലീമ നസ്‌റിന്റെ വിസ ഒരുവര്‍ഷത്തേക്കു കൂടി കേന്ദ്രം നീട്ടി നല്‍കി

ന്യൂഡല്‍ഹി: ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിന്റെ വിസ ഒരു വര്‍ഷത്തേക്കു കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടി നല്‍കി. ജൂലായ് 23 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടിയാണ് വിസാ കാലാവധി നീട്ടിയിരിക്കുന്നത്. വിസ നീട്ടണമെന്ന് ആവശ്യപ്പെട്ട് തസ്ലീമ നല്‍കിയ അപേക്ഷയിലാണ് തീരുമാനം. 2014ലാണ് തസ്ലീമയ്ക്ക് ഒരു വര്‍ഷത്തെ വിസ നേരത്തെ അനുവദിച്ചിരുന്നത്.

വിസ അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് തസ്ലീമ പ്രതികരിച്ചു.

മതമൗലികവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 1994ലാണ് തസ്ലീമ ബംഗ്ലാദേശ് വിടുന്നത്. പിന്നീട് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി തസ്ലീമ മാറിമാറിത്താമസിച്ചു വരികയായിരുന്നു. ഇന്ത്യയില്‍ താസമച്ചിരുന്ന തസ്ലീമയ്ക്ക് അവരുടെ പുസ്തകത്തിനു നേരെയുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് 2007ല്‍ കൊല്‍ക്കത്തയില്‍ നിന്ന് മാറേണ്ടി വന്നിരുന്നു.

Top