തലപ്പാവ് അണിയിച്ച സംഭവത്തില്‍ കേരളാ പൊലീസിന് പങ്കില്ലെന്ന് രമേശ് ചെന്നിത്തല

കോട്ടയം: കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിംഗിന് കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ചുകൊടുത്ത സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ കേരളാ പൊലീസിന് പങ്കില്ലെന്നും തലപ്പാവ് വെക്കാന്‍ അനുവദിച്ചവരുടെ മാത്രം അറിവോടെയാണ് സംഭവം നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നുവോയെന്ന കാര്യം പരിശോധിക്കും. രാജ്‌നാഥ് സിംഗിന്റെ സുരക്ഷാചുമതല എന്‍.എസ്.ജിക്കാണെന്നും അദ്ദേഹം കോട്ടയം പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴാണ് രാജ്‌നാഥ് സിംഗിനെ കൊലക്കേസ് പ്രതിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കെതമുക്കിലെ സന്തോഷ് തലപ്പാവ് അണിയിച്ചത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന കൈതമുക്കിലെ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍.

Top