തരംഗമായി ‘സൗത്ത് ഓഫ് ഇന്ത്യ’

ദക്ഷിണേന്ത്യയെന്നാല്‍ മദ്രാസികള്‍ അല്ലെന്നു വ്യക്തമാക്കി ‘സൗത്ത് ഓഫ് ഇന്ത്യ’ എന്ന നാലു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗം തീര്‍ക്കുകയാണ്.

എന്നഡാ റാസ്‌കല്‍സ് എന്ന ഗ്രൂപ്പ് ആണ് ദക്ഷിണേന്ത്യയെന്നാല്‍ മദ്രാസി എന്ന ഏകവചനമല്ലെന്നും ഓരോ സംസ്ഥാനത്തിനും അതിന്റേതായ ഭാഷയും സംസ്‌കാരവും ഭക്ഷണരീതീകളും താരങ്ങളും സൗന്ദര്യവുമെല്ലാമുണ്ടെന്നും അറിയിച്ച് ‘സൗത്ത് ഓഫ് ഇന്ത്യ’ എന്ന വീഡിയോ തയാറാക്കിയിരിക്കുന്നത്.

മലയാളം,കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓരോന്നിലും ഓരോ ദേശത്തിന്റെയും പ്രത്യേകതകളും അവതരിപ്പിക്കുന്നു. യോഹാന്‍ ചാക്കോയും, രാജീവ് രാജാറാമും എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് യോഹാന്‍ ചാക്കോയും അഞ്ജന രാഘവനുമാണ്.

നിഖില്‍ ശ്രീറാം സംവിധാനം ചെയ്ത വീഡോയോ ഇതുവരെ ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ യുട്യൂബില്‍ കണ്ടു കഴിഞ്ഞു.

Top