ഷങ്കര്‍-വിക്രം ടീമിന്റെ ബിഗ് ബജറ്റ് ചിത്രം ഐയില്‍ വിക്രമിന്റെ ഗെറ്റപ്പ് കണ്ട് ആരാധകരടക്കം സിനിമാ ലോകമാകെ ഞെട്ടിയിരിക്കുകയാണ്. ചിത്രത്തില്‍ വിക്രമിന് മേക്കപ്പ് ഒരുക്കാന്‍ ഹോളിവുഡില്‍ നിന്നാണ് ആളുകള്‍ എത്തിയത്. ഓസ്‌കാര്‍ ജേതാക്കളായ ന്യൂസിലന്‍ഡില്‍നിന്നുള്ള വെറ്റാ ഡിജിറ്റല്‍ എന്ന കമ്പനിയാണ് വിക്രത്തിന്റെ വ്യത്യസ്ത ഗെറ്റപ്പൊരുക്കിയത്. വെറ്റാ ഡിജിറ്റല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുമായി സഹകരിക്കുന്നത്.
ഹോളിവുഡ് സിനിമകള്‍ക്കുവേണ്ടി വിഷ്വല്‍ ഇഫക്ട്‌സും ഒരുക്കുന്ന വെറാറാ ഡിജിറ്റല്‍ ജെയിംസ് കാമറൂണിന്റെ അവതാറിനും പീറ്റര്‍ ജാക്‌സന്റെ ലോര്‍ഡ് ഓഫ് ദ റിങ്‌സിനും ഓസ്‌കാര്‍ നേടിയിട്ടുണ്ട്. റൈസ് ഓഫ് ദ പ്‌ളാനറ്റ് ഓഫ് ഏപ്‌സിലും ഡോണ്‍ ഓഫ് ദ പ്‌ളാനറ്റ് ഓഫ് ഏപ്‌സിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.