തമിഴ്‌നാട് മുഖ്യമന്ത്രിയായി ഒ.പനീര്‍സെല്‍വം സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ മുഖ്യമന്ത്രിയായി ഒ.പനീര്‍സെല്‍വം സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ.റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. നിറകണ്ണുകളോടെയാണ് പനീര്‍ശെല്‍വം സത്യവാചകം ചൊല്ലിയത്. അണ്ണാ ഡിഎംകെ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ജയലളിതയുടെ മന്ത്രിസഭയിലുണ്ടായിരുന്ന 32 മന്ത്രിമാരും വീണ്ടും ഒരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു.

അഴിമതിക്കേസില്‍ ബാംഗ്‌ളൂര്‍ കോടതി നാലു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ജയലളിത അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ഞായറാഴ്ച അണ്ണാ ഡിഎംകെ ആസ്ഥാനത്തു ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗമാണു പനീര്‍ശെല്‍വത്തെ നേതാവായി ഐകകണ്‌ഠ്യേന തെരെഞ്ഞടുത്തത്. ഞായറാഴ്ച വൈകുന്നേരം ഗവര്‍ണറെ സന്ദര്‍ശിച്ച പനീര്‍ശെല്‍വം, പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറിയിരുന്നു.

Top