വിവാഹശേഷമുണ്ടായ ചെറിയ ഇടവേളക്ക് ശേഷം തമിഴില്‍ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് മീര ജാസ്മിന്‍. സണ്ടക്കോഴിയുടെ രണ്ടാം പതിപ്പിലൂടെയാണ് മീര വീണ്ടും തമിഴില്‍ എത്തുന്നത്. 2005ല്‍ ലിംഗുസ്വാമി സംവിധാനം ചെയ്ത് മീരയും വിശാലും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സണ്ടക്കോഴി. ലിംഗുസ്വാമി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത്.
അതേസമയം മീര അതിഥി താരമായാവും എത്തുക എന്നും വാര്‍ത്തകളുണ്ട്. വിശാല്‍ ഇപ്പോള്‍ അഭിനയിക്കുന്ന പായും പുലി എന്ന ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയായാല്‍ സണ്ടക്കോഴിയുടെ രണ്ടാം ഭാഗം തുടങ്ങും. വിവാഹത്തിന് മുന്‍പ് മീര അഭിനയിച്ച വിജ്ഞാനി എന്ന ചിത്രം അടുത്തിടെയാണ് തമിഴില്‍ പ്രദര്‍ശനത്തിനെത്തിയത്.


