തന്റെ നീണ്ട മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കി ഭാഗ്യലക്ഷ്മി

ലോക ക്യാന്‍സര്‍ ദിനത്തില്‍ രോഗികള്‍ക്കായി മുടി മുറിച്ചു നല്‍കി ഡബ്ബിഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വഴുതക്കാട് വിമന്‍സ് കോളേജില്‍ ക്യാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാഥിതിയായി പോയ ഭാഗ്യലക്ഷ്മി തിരികേ വന്നത് മുടി മുറിച്ചിട്ടാണ്.

ക്യാന്‍സര്‍ ബോധവത്കരണത്തെ കുറിച്ച് പ്രസംഗിക്കാന്‍ മാത്രം അല്ല പ്രവര്‍ത്തിക്കാനും തനിക്കറിയാമെന്ന് ഭാഗ്യലക്ഷ്മി ഇതിലൂടെ തെളിയിച്ചു. മുടി മുറിച്ചശേഷമുള്ള ചിത്രവും മുടി മുറിക്കുന്നതിന്റെ വീഡിയോയും ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നീളമുള്ള മുടി മുറിക്കേണ്ടിയിരുന്നില്ല എന്നും മുടിയായിരുന്നു ഭംഗി എന്നും പറയുന്നവരോട് പുറമേയല്ല അകത്താണ് ഭംഗി ഈ മുടി ഒരു അസുഖം വന്നാല്‍ പോകും അപ്പോള്‍ സ്‌നേഹവും പോകുമോയെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. നിരവധി പേര്‍ ഭാഗ്യലക്ഷ്മിക്ക് പിന്തുണ അറിയിച്ചു രംഗത്തു വന്നിട്ടുണ്ട്.

Top