തിരുവനന്തപുരം: തനിക്കെതിരായ കോടതി പരാമര്‍ശത്തിനെതിരെ വി.എം സുധീരന്‍. കോടതിയുടെ പരാമര്‍ശത്തോട് ശക്തമായി വിയോജിക്കുന്നുവെന്ന് സുധീരന്‍ വ്യക്തമാക്കി.
തന്റെ നിലപാട് വിശദീകരിക്കാന്‍ കോടതിയില്‍ അവസരം ലഭിച്ചില്ല. സ്വാഭാവിക നതിയുടെ നിഷേധമാണിത്. കാര്യങ്ങള്‍ മനസിലാക്കിയിരുന്നെങ്കില്‍ കോടതി ഇങ്ങനെ അഭിപ്രായപ്പെടില്ലായിരുന്നു.
കോടതിയുടെ പരാമര്‍ശം അധികാരപദവിയുടെ അതിരു വിട്ടു. സ്ഥാനാര്‍ത്ഥികളായ ജനപ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ പാര്‍ട്ടിക്ക് അധികാരമുണ്ടെന്നും സുധീരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ബാറുകള്‍ അനുവദിക്കുന്നതിന് അനുമതി പത്രം നല്‍കരുതെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ ഇറക്കിയ സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധവും സമാന്തര നിയമ നടപടിയുമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നത്. സര്‍ക്കുലര്‍ പ്രകാരം മരട് നഗരസഭ അനുമതി നിഷേധിച്ച കുണ്ടന്നൂരിലെ ക്രൗണ്‍ പ്‌ളാസ ഹോട്ടലിന് രണ്ടാഴ്ചയ്ക്കകം ബാര്‍ അനുവദിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കെ.പി.സി.സി പ്രസിഡന്റിന്റെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ബാറിന് എന്‍.ഒ.സി നല്‍കാതിരിക്കുന്നത് ഭരണഘടനാപരമായ
വിവേചനാധികാരത്തിലുള്ള കടന്നു കയറ്റമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.


