തദ്ദേശ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് സുധീരന്‍

ന്യൂഡല്‍ഹി: തദ്ദേശ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നടപടികള്‍ തുടങ്ങി. പാര്‍ട്ടി സ്വീകരിച്ച നിലപാടുകളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയും സര്‍ക്കാരും എല്ലാക്കാര്യത്തിലും ഒന്നിച്ച് മുന്നോട്ട് പോകും. പാര്‍ട്ടി പുനസംഘടന തിരഞ്ഞെടുപ്പിന് മുന്‍പ് വേണമെന്നാണ് തന്റെ നിലപാട്. സോണിയയുമായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത് വിടില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

Top