തത്കാല്‍ ടിക്കറ്റ് ബുക്കിംങ് സമയം റെയില്‍വേ പരിഷ്‌കരിച്ചു

ന്യൂഡല്‍ഹി: തത്കാല്‍ ടിക്കറ്റ് ബുക്കിംങ് സമയം റെയില്‍വേ പരിഷ്‌കരിച്ചു. രാവിലെ പത്ത് മുതല്‍ 11 വരെ എസി ടിക്കറ്റും 11 മുതല്‍ 12 വരെ ഇടയില്‍ നോണ്‍ എസി ടിക്കറ്റും റിസര്‍വ് ചെയ്യാം.

തത്കാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ 50% പണം തിരികെ നല്‍കുമെന്നും റെയില്‍വേ അറിയിച്ചു. നേരത്തെ തത്കാല്‍ ടിക്കറ്റുകള്‍ റദ്ദ് ചെയ്യാനാകുമായിരുന്നില്ല.

റെയില്‍വേയുടെ പുതിയ സംരംഭമായ തത്കാല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഉടന്‍ യാത്രയ്‌ക്കെത്തിക്കും. യാത്രാ ദിവസത്തിന് 10 മുതല്‍ 60 ദിവസം മുന്‍പുവരെ തത്കാല്‍ സ്‌പെഷ്യല്‍ ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

Top