തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളെ വിട്ടയക്കാന്‍ തയ്യാറാണെന്ന് ബൊക്കോഹറാം

അബുജ : തട്ടിക്കോണ്ടുപോയ 200 വിദ്യാര്‍ഥിനികളെ വിട്ടയക്കാന്‍ തയ്യാറാണെന്ന് ബൊക്കോഹറാം തീവ്രവാദികള്‍. നൈജീരിയന്‍ സൈന്യത്തെയാണ് തീവ്രവാദികള്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എന്ന് പെണ്‍കുട്ടികളെ മോചിപ്പിക്കുമെന്ന് അറിയിച്ചിട്ടില്ല. മൂന്നു ദിവസമായി നടത്തി വരുന്ന സമാധാന ചര്‍ച്ചകളുടെ ഫലമാണിതെന്നാണ് വിവരം. ഇരു വിഭാഗവും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറും ഒപ്പുവച്ചു.
വടക്കു കിഴക്കന്‍ നൈജീരിയയിലെ ചിബോക്കില്‍ നിന്നാണ് 276 വിദ്യാര്‍ഥികളെ ഏപ്രിലില്‍ ബൊക്കോഹറാം തീവ്രവാദികള്‍ തട്ടിക്കോണ്ടുപോയത്. ഇവരില്‍ ചിലര്‍ രക്ഷപ്പെട്ടിരുന്നു. 200ലേറെ പേര്‍ ഇപ്പോഴും തീവ്രവാദികളുടെ തടവിലാണ്. ഇവരെ വില്‍ക്കുമെന്ന് നേരത്തേ തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

Top