തടവില്‍ കഴിയുന്നവര്‍ക്ക് വോട്ടവകാശം നല്‍കുന്നത് പരിഗണനയിലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തടവുകാര്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കുന്നത് പരിഗണിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വോട്ടവകാശം നല്‍കുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അദ്ദേഹം നിയമസഭയില്‍ സബ്മിഷന് മറുപടിയായി പറഞ്ഞു.

തടവുകാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. പത്തു വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയവരെ മോചിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. രാജീവ് ഗാന്ധി വധക്കേസിലെ സുപ്രീംകോടതി വിധിയാണ് ഇത് നടപ്പാക്കുന്നതിന് തടസം. സുപ്രീംകോടതിയിലെ ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷി ചേരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top