ഡോ. സുര്‍ജ്യകാന്ത മിശ്ര സിപിഐ(എം) പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി

കൊല്‍ക്കത്ത: സിപിഐ(എം) പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയായി ഡോ. സുര്‍ജ്യകാന്ത മിശ്രയെ തെരഞ്ഞെടുത്തു. നിലവില്‍ പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമാണ് അറുപത്തഞ്ചുകാരനായ മിശ്ര.

പുതിയ സംസ്ഥാന കമ്മിറ്റി പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് മിശ്രയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തത്. സ്ഥാനമൊഴിഞ്ഞ ബിമന്‍ ബസുവാണ് മിശ്രയുടെ പേര് നിര്‍ദേശിച്ചത്. ബുദ്ധദേബ് ഭട്ടാചാര്യ പിന്‍താങ്ങി.

പശ്ചിമ മിഡ്‌നാപുര്‍ ജില്ലയിലെ നാരായന്‍ഗഡ് സ്വദേശിയായ മിശ്ര വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. മിഡ്‌നാപുര്‍ കോളേജില്‍നിന്ന് പ്രീഡിഗ്രി പാസായശേഷം ഒഡിഷയിലെ പാറാ, കട്ടക്ക് എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടി.

Top