ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. 64 രൂപ 22 പൈസക്കടുത്താണ് ഇപ്പോള്‍ ഡോളറിന്റെ മൂല്യം. കഴിഞ്ഞ 20 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ് രൂപയുടെ മൂല്യം. 2013 സെപ്തംമ്പറിന് ശേഷം രൂപയുടെ മൂല്യം ഇത്രയും കുറയുന്നത് ഇതാദ്യമായാണ്.

ഡോളറിനെതിരെ രൂപ 65 നടുത്തേക്ക് എത്തിയേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേ സമയം രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടേക്കുമെന്നാണ് സൂചന.

Top