ഡെല്‍ഹി തെരെഞ്ഞെടുപ്പ്:വോട്ടെണ്ണല്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യം ഒരുപോലെ ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. കനത്ത സുരക്ഷയില്‍ 14 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോൗട്ടെണ്ണലിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 11.30ഓടെ ഫലം പൂര്‍ണ്ണമായും അറിയാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ഫലങ്ങള്‍ പുറത്തുവരും. ക്രമക്കേട് കണ്ടെത്തിയ രണ്ട് ബൂത്തുകളില്‍ ഇന്നലെ റീപോളിംഗ് നടന്നു. റെക്കോര്‍ഡ് പോളിംഗ് നടന്ന രാജ്യ തലസ്ഥാനത്ത് 673 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

വോട്ടെടുപ്പിനുശേഷമുള്ള എക്‌സിറ്റ് പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കേജരിവാളിനുമാണ് മുന്‍തൂക്കം നല്‍കിയതെങ്കിലും ബിജെപി പ്രതീക്ഷ ഒട്ടും കൈവിട്ടിട്ടില്ല. 70 അംഗ നിയമസഭയിലേക്കു മത്സരിച്ച ബിജെപിയുടെ 67 സ്ഥാനാര്‍ഥികളും ജയം തങ്ങള്‍ക്കു തന്നെയാകുമെന്ന വിശ്വാസത്തിലാണ്.

Top