ന്യൂഡല്‍ഹി: ഡീസല്‍ സബ്‌സിഡി കുടിശിക കെഎസ്ആര്‍ടിസിയില്‍ നിന്നും ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 63 കോടി രൂപയാണ് കെഎസ്ആര്‍ടിസി സബ്‌സിഡി കുടിശികയായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നല്കാനുണ്ടായിരുന്നത്. കെഎസ്ആര്‍ടിസി സംസ്ഥാന കോര്‍പ്പറേഷനാണെന്ന് ഐഒസി മറക്കരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഡീസല്‍ സബ്‌സിഡി കെഎസ്ആര്‍ടിസി നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി


