കൊച്ചി: കൊച്ചിയില്‍ നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്ന് ഉപയോഗിച്ചതിന് പിടിയിലായവരില്‍ പ്രമുഖ സംഗീതജ്ഞനും. ലോകപ്രശസ്ത സംഗീതജ്ഞന്‍ സൈക്കോവിസ്‌കി വാസ്‌ലി മാര്‍ക്കലാവോയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് മരിജുവാന കണ്ടടുത്തിരുന്നു.
പീസ് ഓഫ് ദി വിക്കഡ്, ബേണിംഗ് ബ്രിഡ്ജസ് തുടങ്ങിയ ആല്‍ബങ്ങള്‍ സൈക്കോവിസ്‌കിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. പഞ്ചനക്ഷത്രഹോട്ടലില്‍ ഡി.ജെപാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാള്‍ അറസ്റ്റിലായത്. സംഭവത്തില്‍ ആറു പേര്‍ പിടിയിലായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഹോട്ടലിന്റെ പങ്കും അന്വേഷിക്കും.


