ന്യൂഡല്‍ഹി: മദ്യപിച്ച് ലക്ക്‌കെട്ട് ഡല്‍ഹി മെട്രോയില്‍ യാത്രചെയ്ത മലയാളി പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ പി.കെ സലീമിനെ സസ്‌പെന്‍ഡ് ചെയ്തതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി.
ഡല്‍ഹി മെട്രോയില്‍ പോലീസുകാരന്‍ മദ്യപിച്ച് കുഴഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സംഭവം വിവാദമായതോടെയാണ് ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളിനെതിരേ നടപടിയെടുത്തത്.
അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് കാലുകള്‍ നിലത്ത് ഉറയ്ക്കാത്ത പോലീസുകാരന്‍ ട്രെയിന്‍ സഞ്ചരിക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ആടുന്നതും വീഴുന്നതും ഇദ്ദേഹത്തെ സഹയാത്രികര്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നതുമായിരുന്നു പ്രചരിച്ച ദൃശ്യങ്ങള്‍.


