ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി 300 ബിജെപി എംപിമാര്‍ രംഗത്തിറങ്ങും

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 300 എംപി മാരെ രംഗത്തിറക്കി പ്രചരണം നടത്താനൊരുങ്ങുകയാണ് ബി.ജെ.പി. 70 അംഗ നിയമസഭയിലേക്ക് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പിതിയ നീക്കം. ലോക്‌സഭയിലെയും രാജ്യസഭയിലെയും എം.പിമാരാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുക. ഒരു എം.പി കുറഞ്ഞത് മൂന്ന് യോഗങ്ങളില്‍ലെങ്കിലും പങ്കെടുക്കണം.. ഇത് വഴി തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരത്തോളം യോഗങ്ങള്‍ തലസ്ഥാനത്ത് നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. മോദി സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ ജനങ്ങളില്‍ നേരിട്ട് എത്തിക്കാന്‍ ഏറ്റവും നല്ലത് എം.പിമാരാണെന്ന വിലയിരുത്തലിലാണ് പുതിയ പ്രചാരണമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

Top