ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ ബഹളം; എംഎല്‍എയെ പുറത്താക്കി

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്ര സിംഗ് തൊമാറുമായി ബന്ധപ്പെട്ട കേസുയര്‍ത്തി ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭയില്‍ ബഹളം വച്ച ബിജെപി അംഗം ഓംപ്രകാശ് ശര്‍മയെ സുരക്ഷാ ജീവനക്കാര്‍ പുറത്താക്കി. മറ്റു രണ്ട് ബിജെപി അംഗങ്ങള്‍ നടത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.

അതേസമയം, സുഷമ സ്വരാജുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചു പ്രധാനമന്ത്രി പ്രതികരിക്കണമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

Top