ഡല്‍ഹി തണുത്തുവിറയ്ക്കുന്നു; മൂടല്‍ മഞ്ഞുമൂലം ട്രെയിന്‍, വ്യോമ ഗതാഗതം താറുമാറാകുന്നു

ന്യൂഡല്‍ഹി: ശൈത്യകാലം ആരംഭിച്ചതോടെ രാജ്യ തലസ്ഥാനം തണുത്തുവിറച്ച് തുടങ്ങി. പുലര്‍ച്ചെയും രാത്രിയും അതിശൈത്യമാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. കനത്ത മൂടല്‍ മഞ്ഞ് ഗതാഗതത്തെയും കാര്യമായി ബാധിച്ചു തുടങ്ങി.

വെള്ളിയാഴ്ച മൂടല്‍ മഞ്ഞുമൂലം ട്രെയിന്‍, വ്യോമ ഗതാഗതങ്ങള്‍ താറുമാറായി. കാലാവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാകാന്‍ ഇടയില്ലാത്തതിനാല്‍ വരും ദിവസങ്ങളിലും ഗതാഗതം സ്തംഭിക്കാനാണ് സാധ്യത. മൂടല്‍ മഞ്ഞുമൂലം ഡല്‍ഹിയിലേക്ക് വരേണ്ടിയിരുന്ന 30 ട്രെയിനുകളും ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 32 ട്രെയിനുകളും മണിക്കൂറുകളോളം വൈകി. എന്നാല്‍ ട്രെയിനുകള്‍ ഒന്നും റദ്ദാക്കിയില്ല.

Top