ഡല്‍ഹിയില്‍ ശുദ്ധവായു ക്ഷാമം; മുന്നറിയിപ്പുമായി യുഎസ് എംബസി

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും മോശമായ വായുവാണ് ഡല്‍ഹിയിലേതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി യുഎസ് എംബസി രംഗത്ത്. ഹൃദയത്തിനും ശ്വാസകോശത്തിനും ഗുരുതരമായ രോഗങ്ങള്‍ ഡല്‍ഹിയിലെ വായു ശ്വസിക്കുന്നതു മൂലം ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വായു മലിനമായതിനാല്‍ ഡല്‍ഹിയില്‍ താമസിക്കുന്ന യുഎസ് പൗരന്‍മാര്‍ പുറത്തിറങ്ങി കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതു കൂടുതല്‍ ശ്വാസം അകത്തേക്ക് എടുക്കുവാന്‍ ഇടയാക്കും. കുട്ടികളും പ്രായമായവരുമാണ് ഇത്തരത്തില്‍ ഏറ്റവും അധികം ശ്രദ്ധ പുലര്‍ത്തേണ്ടതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Top