ഡല്‍ഹിയില്‍ ബിജെപിക്ക് തിരിച്ചടി; രാജ്യ തലസ്ഥാനം വീണ്ടും ആം ആദ്മി ഭരണത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്. നാലില്‍ മൂന്ന് ഭൂരിപക്ഷമാണ് ഡല്‍ഹില്‍ എഎപി നേടിയിരിക്കുന്നത്. 70 അംഗ ഡല്‍ഹി നിയമസഭയില്‍ 36 സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്.

ആംആദ്മി പാര്‍ട്ടി 67 സീറ്റും ബിജെപി 3 സീറ്റും നേടിയപ്പോള്‍ ഒരു സീറ്റു പോലും കോണ്‍ഗ്രസിന് നേടാനായില്ല.

സിറ്റിങ് സീറ്റായ ന്യൂഡല്‍ഹിയില്‍ നിന്ന് 26000 വോട്ടിനാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ജയിച്ചത്. കെജ്‌രിവാളിനെതിരെ ബിജെപിയുടെ യുവവനിതാ നേതാവ് നൂപുര്‍ ശര്‍മയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി മുന്‍മന്ത്രി കിരണ്‍ വാലിയയുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.

ബിജെപിയുടെ കുത്തകമണ്ഡലമായ കൃഷ്ണനഗറില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദി 1150 വോട്ടുകള്‍ക്ക് തോറ്റു. സദര്‍ ബസാര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും പരാജയപ്പെട്ടു.

Top