ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കവിനഗര്‍ സ്വദേശിയായ ലാലിറ്റ് എന്നയാളാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ഗാസിയാബാദിലെ ഒരു ഇന്റര്‍നെറ്റ് കഫേയിലെത്തി പരീക്ഷയുടെ റിസല്‍ട്ട് പരിശോധിച്ച ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ ലാലിറ്റും സുഹൃത്തായ സച്ചിനും ചേര്‍ന്നു തട്ടിക്കൊണ്ടു പോയി കവിനഗറിലെ വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.
വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു കവിനഗര്‍ പോലീസ് ലാലിറ്റിനെ അറസ്റ്റു ചെയ്തത്. സച്ചിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.


