ഡല്‍ഹിയില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

ന്യുഡല്‍ഹി: തീര്‍ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ യു.എസ് വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ദേവ്‌രാജ് ചൗഹാന്‍ (30) എന്നയാളാണ് അറസ്റ്റിലായത്.

ചിത്തരഞ്ജന്‍ പാര്‍ക്കിനടുത്തുവച്ചുണ്ടായ സംഭവത്തില്‍ കഴിഞ്ഞ രാത്രിയില്‍ ഡല്‍ഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഓണ്‍ലൈന്‍ വഴി കാര്‍ ബുക്കു ചെയ്ത 20 വയസുകാരിയായ യുവതിയെയാണ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരാതിക്കാരി സ്വദേശത്തേക്ക് മടങ്ങിയതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി ബസില്‍ പീഡനത്തിന് ഇരയായി മരിച്ച ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഡല്‍ഹി പോലീസ് ഉടനടി നടപടിയാണ് സ്വീകരിക്കുന്നത്.

Top