ഡല്‍ഹിയില്‍ ഇന്ത്യയ്ക്ക് ജയം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ത്യയ്ക്ക് നാടകീയ ജയം. ഇന്ത്യ ഉയര്‍ത്തിയ 264 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 46.3 ഓവറില്‍ 215 റണ്‍സിന് പുറത്തായി. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 1-1 എന്ന നിലയില്‍ വിന്‍ഡീസിനൊപ്പമെത്തി. കൊച്ചിയില്‍ നടന്ന ആദ്യമത്സരം വിന്‍ഡീസ് ജയിച്ചിരുന്നു.

ഒരു ഘട്ടത്തില്‍ മൂന്നിന് 170 എന്ന നിലയില്‍ നിന്ന് ഒമ്പതിന് 201 എന്ന നിലയിലേക്ക് വിന്‍ഡീസ് എത്തുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടു
ത്തു. തകര്‍പ്പന്‍ ഫീല്‍ഡിംഗ് കൂടിയായതോടെ ജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷാമി നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് വീഴ്ത്തി.

ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍മാരായ ഡ്വെയ്ന്‍ സ്മിത്തും ഡാരന്‍ ബ്രാവോയും മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 97 റണ്‍സെടുത്ത സ്മിത്താണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. സ്‌കോര്‍ 170-ല്‍ നില്‌ക്കെ സ്മിത്ത് പുറത്തായി. പിന്നാലെയെത്തിയ കൊച്ചിയിലെ സ്റ്റാര്‍ മര്‍ലോണ്‍ സാമുവല്‍സ് 16 റണ്‍സുമായി മടങ്ങി. പിന്നാലെ പവലിയനിലേക്ക് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയാണ് കണ്ടത്. 20 റണ്‍സെടുക്കുന്നതിനിടെ അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ കൂടാരംപൂകി. പൊള്ളാര്‍ഡ് 40-ഉം ഡാരന്‍ ബ്രാവോ 26-ഉം റണ്‍സെടുത്തു.

നേരത്തെ, അര്‍ധസെഞ്ചുറി നേടിയ നായകന്‍ എം.എസ്. ധോണിയുടെയും വിരാട് കോഹ്‌ലിയുടെയും സുരേഷ് റെയ്‌നയുടെയും മികവിലാണ് ഇന്ത്യ ഏഴിന് 264 എന്ന മെച്ചപ്പെട്ട സ്‌കോറിലെത്തിയത്. 78 പന്തുകള്‍ നേരിട്ടാണ് കോഹ്‌ലി 62 റണ്‍സ് നേടിയത്. അവസാന ഓവറില്‍ മിന്നല്‍പ്രകടനം നടത്തിയ നായകന്‍ ധോണി 40 പന്തില്‍ അഞ്ചു ഫോറുകളും ഒരു സിക്‌സറുമടക്കം 51 റണ്‍സുമായി പുറത്താകാതെ നിന്നു. വിന്‍ഡീസിനു വേണ്ടി ജെറോം ടെയ്‌ലര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി

Top