ഡല്‍ഹിയില്‍ അജ്ഞാതരുടെ വെടിയേറ്റ് പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി വിജയ്‌വിഹാറില്‍ അജ്ഞാതരുടെ വെടിയേറ്റ് പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മറ്റൊരു കോണ്‍സ്റ്റബിളിന് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് ഡല്‍ഹി വിജയ്‌വിഹാര്‍ പോലീസ് സ്റ്റേഷന് തൊട്ടടുത്തായിരുന്നു സംഭവം.

പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാര്‍ക്കുനേരെ ഓട്ടോയിലെത്തിയ മൂന്നുപേരാണ് വെടിയുതിര്‍ത്തത്. പെട്രോളിംഗിനിടെ പോലീസുകാര്‍ ഓട്ടോ കൈകാണിച്ചു നിര്‍ത്തി. ഈ സമയം ഓട്ടോയിലുണ്ടായിരുന്നവര്‍ പോലീസുകാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിനുശേഷം അക്രമികള്‍ രക്ഷപെട്ടു.

Top