ഡബ്ല്യുടിഎ: പെട്രോ ക്വിറ്റോവയ്ക്ക് ജയം

സിംഗപൂര്‍: ഡബ്ല്യുടിഎ ഫൈനല്‍സില്‍ പെട്രോ ക്വിറ്റോവയ്ക്ക് ജയം. റഷ്യന്‍ താരം മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ക്വിറ്റോവ തോല്‍പിച്ചയത്. ഇതോടെ ലോക ഒന്നാം റാങ്കില്‍ എത്താമെന്ന ഷറപ്പോവയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. സ്‌കോര്‍ 6-3, 6-2.

റൗണ്ട് റോബിന്‍ സ്‌റ്റേജില്‍ ഇത് ഷറപ്പോവയുടെ രണ്ടാമത്തെ തോല്‍വിയാണ്. രണ്ട് മത്സരങ്ങള്‍ വിജയിച്ച കരോളിന്‍ വൊസ്‌നിയാക്കി സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

സിമോണ ഹാലെപിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ സെറീന വില്യംസ് അടുത്ത മത്സരത്തില്‍ യൂഗ്‌നി ബൗചാര്‍ഡിനെ നേരിടും.

Top