യുവ താരങ്ങളുടെ ഒന്നിക്കലിലൂടെയാണ് ലിജോ ജോസ് പല്ലിശേരിയുടെ ഡബിള്‍ ബാരല്‍ എന്ന ചിത്രം ആദ്യ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ തരംഗമായിരിക്കുന്നു. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി പേരാണ് ടീസര്‍ കണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലെല്ലാം ടീസര്‍ വൈറലായി കഴിഞ്ഞു. പ്രൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ, ആസിഫ് അലി, സണ്ണി വെയ്ന്‍, സ്വാതി റെഡി, രചന നാരായണന്‍കുട്ടി, ഇഷ ഷെര്‍വാണി, വിജയ് ബാബു, ചെമ്പന്‍ വിനോദ്, പാര്‍വതി എന്നിവരാണ് ഡബിള്‍ ബാരലിലെ പ്രധാന താരങ്ങള്‍. അഭിനന്ദന്‍ രാമാനുജനാണ് ക്യാമറ. പ്രശാന്ത് പിള്ളയാണ് സംഗീതം. പ്രൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവരുടെ ഓഗസ്റ്റ് ഫിലിംസാണ് ചിതം നിര്‍മിക്കുന്നത്.
ഡബിള്‍ ബാരലിന്റെ ടീസര്‍ തരംഗമാകുന്നു


